suresh-gopi

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ രഥത്തിൽ പൊലീസ് ജീപ്പിടിച്ചു. വാഹനം തകർന്നതിൽ ഇന്നലെ മറ്റൊരു തുറന്ന വാഹനത്തിലായിരുന്നു സുരേഷ് ഗോപിയുടെ പര്യടനം. അമിത വേഗത്തിലെത്തിയ പൊലീസ് ജീപ്പ് രഥത്തിലിടിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവർത്തകർ പരാതിപ്പെട്ടു. അതേസമയം,​ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഒല്ലൂർ പൊലീസിന്റെ വിശദീകരണം.

സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും നടന്നു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുരേഷ് ഗോപി രഥത്തിലുണ്ടായിരുന്നില്ല. രഥമില്ലാത്തതിനാൽ തുടർന്ന് തുറന്ന ജീപ്പിൽ കുട പിടിച്ചാണ് സുരേഷ് ഗോപിയുടെ പര്യടനം. ഗുരുവായൂർ മണ്ഡലത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്.