തൃശൂർ: തൃശൂർ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ കടുത്ത ആരാധകരായ കൊട്ടാരക്കര ഓടാനവട്ട കിഴങ്ങുവിള മേലതിൽ സുകേഷ്- രേഷ്മ ദമ്പതികൾക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. തങ്ങളുടെ കുട്ടിയുടെ പേരിടൽ കർമ്മം ഇഷ്ടതാരമായ സുരേഷ് ഗോപിയെ കൊണ്ട് നടത്തിക്കണമെന്ന ആഗ്രഹം ഇന്നലെ സഫലീകരിച്ചു. സുരേഷ് ഗോപി ഗുരുവായൂർ എത്തുന്ന സമയത്തു അത് സാധിക്കണമെന്നായിരുന്നു ആഗ്രഹം.
ഇക്കാര്യം സുകേഷ് ബി.ജെ.പി. ജില്ലാ നേതൃത്വത്തെ അറിയിച്ചു. നിയോജക മണ്ഡലം പര്യടനത്തിനായി ഇന്നലെ ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിയോട് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ നാഗേഷ് വിവരം പങ്കുവച്ചു. സന്തോഷപൂർവ്വം സമ്മതിച്ച സ്ഥാനാർത്ഥി സുകേഷിന്റെ മകൾക്ക് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വച്ച് ചരടുകെട്ടി അനശ്വര എന്ന് പേരും വിളിച്ചു. മകളുടെ തൊണ്ണൂറിന്റെ ചടങ്ങുകൾക്കായി ഗുരുവായൂരിലെത്തിയതായിരുന്നു സുകേഷും രേഷ്‌മയും.