rahul-gandhi

മധുര: തിരഞ്ഞെടുപ്പ് പ്രചരണത്തിന് തമിഴ്നാനാട്ടിലെ പെരുങ്കുടിയിലെത്തിയ രാഹുൽ ഗാന്ധി മധുരയിൽ മത്സരിക്കുന്ന സി.പിഎം സ്ഥാനാർത്ഥി സു.വെങ്കിടേശനായി വോട്ട് അഭ്യർത്ഥിച്ചു. സു.വെങ്കിടേശൻ രാഹുലിനൊപ്പം വേദിയും പങ്കിട്ടു. വിരുതുനഗർ, തിരുച്ചിറപ്പള്ളി എന്നീ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളായ മണി ടാഗൂറും തിരുനാവാക്കസും വേദിയിലുണ്ടായിരുന്നു. സ്ഥാനാർത്ഥികൾക്കെല്ലാം രാഹുൽ കൈ കൊടുത്തു. എന്നാൽ പ്രസംഗത്തിൽ വയനാട്ടിലെ മത്സരത്തെ കുറിച്ച് രാഹുൽ പരാമർശിച്ചതേയില്ല.

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ തമിഴ്നാട്ടിൽ അധികാര മാറ്റമുണ്ടാകുമെന്നും സ്റ്റാലിൻ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. അറിയപ്പെടുന്ന സി.പി.എം നേതാക്കളൊന്നും വേദിയിലുണ്ടായിരുന്നില്ല. എന്നാൽ സി.പി.ഐ ജില്ലാ സെക്രട്ടറി കാളിദാസൻ പങ്കെടുത്തു. ഇവിടെ ഡി.എം.കെ കോൺഗ്രസ് മുന്നണിയിലാണ് സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നത്. ഇരു പാർട്ടികൾക്കും രണ്ട് വീതം സീറ്റുകൾ ഉണ്ട്