kamal-haasan

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പുറത്തിറക്കിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യും എന്നാണ് വീഡിയോയിൽ കമൽ ഹാസൻ ചോദിക്കുന്നത്. രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച് ഇത്രയും ദുരിതങ്ങൾ സമ്മാനിച്ചവർക്ക് വോട്ട് നൽകരുതെന്ന് കമൽ ഹാസൻ പറയുന്നു.

ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ. മോദിയുടെയും,​ സ്റ്റാലിന്റെയും പ്രസംഗങ്ങൾ അസ്വസ്ഥനായി കേൾക്കുന്ന കമൽ ഹാസൻ ടി.വി എറിഞ്ഞുടയ്‌ക്കുന്നു. തുടർന്നാണ് ' നിങ്ങൾ തീരുമാനിച്ചോ ആർക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമുയർത്തുന്നു. "നിങ്ങളിൽ ഒരുത്തനായി നിന്ന് ചോദിക്കുന്നു ഈ ഏപ്രിൽ 18ന് നിങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്ന്. നിങ്ങളുടെ വോട്ട് ബോധപൂർവ്വം വിനിയോഗിക്കണം.നിങ്ങളുടെ വിജയത്തിന് ഞാനും കൂടെയുണ്ടാകും"- കമൽ പറയുന്നു. മക്കൾ നീതി മയ്യത്തിന്റെ ടോർച്ച് ചിഹ്നവും കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നതാണ് വീഡിയോയുടെ അവസാന ഭാഗം. മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥികൾ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. കമൽ മത്സരിക്കുന്നില്ലെങ്കിലും സ്ഥാനാർത്ഥികൾക്കായുള്ള പ്രചരണത്തിലാണ് അദ്ദേഹം.