കൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വീടുകൾ തോറും നടന്ന് കമ്പിളി വിൽക്കുന്ന സംഘമാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശ് സ്വദേശി നൂർ മുഹമ്മദിനെ കൊട്ടാരക്കര പൊലീസ് പിടികൂടി. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും മറ്റുള്ളവരെ പിടികൂടാൻ ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. കമ്പിളി കച്ചവടത്തിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി സംഘം ഗർഭിണിയായ യുവതിയെ അപമാനിക്കുവാൻ ശ്രമിച്ചുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് സംഘത്തെ പിടികൂടിയത്. സംഭവത്തിൽ പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.