teeth

പല്ലിന്റെ ആരോഗ്യത്തിന് മികച്ച ആരോഗ്യശീലങ്ങൾ പിന്തുടരണം. മൃദുവായ ബ്രഷ് ഉപയോഗിച്ച് ദിവസവും രണ്ടുനേരം പല്ലുതേയ്ക്കണം. മോണരോഗങ്ങൾ തടയാൻ പല്ലും മോണയുമായി ചേരുന്ന ഭാഗം വൃത്തിയാക്കണം. പല്ലിനിടയിലുള്ള ഭാഗം വൃത്തിയായി സൂക്ഷിച്ചാൽ ദന്തക്ഷയം തടയാം. മൂന്ന് മാസം കൂടുമ്പോൾ ബ്രെഷ് മാറ്റണം. പല്ലിന് യോജിച്ച ടൂത്ത്‌പേസ്‌റ്റ് തിരഞ്ഞെടുക്കുക. പല്ലിനിടയിലുള്ള ഭാഗം ടൂത്ത് ബ്രഷിന് വൃത്തിയാക്കാനാവില്ല. അതിനുള്ള വഴിയാണ് ഫ്‌ളോസിംഗ് (പല്ലിന്റെ ഇടയിലുള്ള ഭാഗം വൃത്തിയാക്കൽ). ഇത് ദന്തക്ഷയം പ്രതിരോധിക്കും. ദിവസത്തിൽ ഒരിക്കലെങ്കിലും ഫ്‌ളോസിംഗ് ചെയ്യണം. മധുരമുള്ള ഭക്ഷണങ്ങൾ ദന്തക്ഷയമുണ്ടാക്കും.

അതിനാൽ സോഡ പോലുള്ള ആസിഡ് അടങ്ങിയ പാനീയങ്ങളും മറ്റ് മധുരപാനീയങ്ങളും ഒഴിവാക്കുക. 3 - 6 മാസത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കാണണം. കൃത്യമായ ഇടവേളകളിൽ ദന്തഡോക്ടറെ സമീപിച്ചാൽ മോണരോഗങ്ങൾ, വായിലെ അർബുദം, പല്ലിന്റെ തേയ്മാനം എന്നിവ മുൻകൂട്ടിയറിയാം.