ന്യൂഡൽഹി: മേനക ഗാന്ധിയുടെ വിവാദ പ്രസംഗത്തെപ്പറ്റി പ്രതികരിച്ച് ഹേമ മാലിനി. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ വോട്ടു ലഭിച്ചില്ലെങ്കിൽപ്പോലും പാർട്ടി നേതാക്കന്മാർ എല്ലാവരെയും സഹായിക്കേണ്ടതുണ്ട്. മുത്തലാഖ് വിഷയത്തിൽ ബി.ജെ.പിയെ പിന്തുണച്ചവരാണ് മുസ്ലിം സമുദായത്തിലെ സ്ത്രീകൾ. തനിക്ക് മുസ്ലിം സമുദായാംഗങ്ങളോടു സ്നേഹമാണുള്ളതെന്നും യു.പിയിലെ മഥുരയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ഹേമമാലിനി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ പ്രതീക്ഷയുണ്ട്. കാരണം, താൻ മണ്ഡലത്തിനായി നന്നായി പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരും നല്ല പ്രവൃത്തികളാണ് ചെയ്‌തിട്ടുള്ളത്. ജനങ്ങൾ തീർച്ചയായും തങ്ങളെ പിൻന്തുണയ്ക്കും. ജനങ്ങൾക്ക് ഇനി ആവശ്യം മാറ്റമാണ്. ജാതിരാഷ്ട്രീയം ഇനി ഇവിടെ ഫലിക്കില്ലെന്നും ഹേമ പറഞ്ഞു.