crime

ജക്കാർത്ത: മകളുടെ മരണത്തിന് കാരണം മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയമെന്ന് പിതാവ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി ഭാര്യാപിതാവ് പൊലീസിനു സമീപിച്ചു. സംഭവത്തിൽ ഭർത്താവിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം പൊലീസ് വിശദമായി പരിശോധിച്ചു. ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലാണ് വിചിത്രമായ സംഭവം നടന്നത്.

23 കാരിയായ മകളുടെ അപ്രതീക്ഷിതമായ മരണത്തിന് കാരണം മരുമകന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പക്കൂടുതലാണെന്നും ലൈംഗികബന്ധത്തിലാണ് മകൾ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഭാര്യാപിതാവ് നെദി സിറ്റോ നൽകിയ പരാതി. പരാതിയെ തുടർന്ന് ബാർഷാ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കൾക്കു മുന്നിൽ വച്ച് പരിശോധിക്കികയും ചെയ്തു. അതേസമയം ബന്ധുക്കൾക്കു മുന്നിൽ നടത്തിയ പരിശോധനയിൽ ബാർഷായുടെ ജനനേന്ദ്രിയം സാധാരണ വലുപ്പം മാത്രമുള്ളതാണെന്ന് പോലീസ് കണ്ടെത്തി.

ഉറങ്ങാൻ കിടന്ന മകൾ നേരം വെളുത്തപ്പോൾ മരിച്ചനിലയിൽ കണ്ടെത്തിയതാണ് മരുമകനെ സംശയിക്കാൻ സിറ്റോയെ പ്രേരിപ്പിച്ചത്. ഇതിനിടെ ബാർഷായുടെ ജനനേന്ദ്രിയം അമിതമായ വലുപ്പമുള്ളതാണെന്നും ലൈംഗികബന്ധത്തിലാണ് മകൾ കൊല്ലപ്പെട്ടതെന്ന് പരിസരവാസികൾ പറയുന്നതുകേട്ടാണ് സിറ്റോ പരാതിയുമായി പൊലീസിന് മുന്നിൽ എത്തിയതെന്നും പോലീസ് പറഞ്ഞു. തുടർന്നാണ് ഭാര്യാ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് ബാർഷായ്ക്ക് ജനനേന്ദ്രിയം തുറന്ന് കാട്ടേണ്ടി വന്നത്.