news

1. ശബരിമല പരാമര്‍ശിച്ച് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. കേരളത്തിലെ കോണ്‍ഗ്രസും മുസ്ലീംലീഗും ഇടതു പാര്‍ട്ടികളും ശബരിമല വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം. ബി.ജെ.പി എന്നും വിശ്വാസികള്‍ക്ക് ഒപ്പം എന്നും പ്രധാനമന്ത്രി. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ നരേന്ദ്രമോദി ശബരിമല വിഷയം പരാമര്‍ശിച്ചിരുന്നില്ല

2. നേരത്തെ സംസ്ഥാന തലത്തില്‍ ശബരിമല പ്രചരണ വിഷയമാക്കി മുന്നോട്ട് വയ്ക്കും എന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി ഇരുന്നു. ഇതിനു പിന്നാലെ ആണ് ദേശീയ തലത്തില്‍ പ്രധാനമന്ത്രിയും ശബരിമല വിഷയം ഉന്നയിച്ചിരിക്കുന്നത്. ശബരിമല യുവതീ പ്രവേശനം പറയുന്നിടത്ത് പാര്‍ട്ടിക്ക് പിന്തുണ കൂടുന്നു എന്ന് വിലയിരുത്തലില്‍ ആണ് ശബരിമല പ്രചരണ വിഷയം ആക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്

3. ശബരിമല വോട്ട് വിഷയമാക്കാനുള്ള ബി.ജെ.പി തീരുമാനത്തിന് പിന്നാലെ, മുന്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ദൈവത്തിന്റെ പേരില്‍ വോട്ട് തേടരുത് എന്നാണ് പെരുമാറ്റചട്ടം. ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യം ഇല്ല. പെരുമാറ്റച്ചട്ടം അനുസരിച്ച് മാത്രമേ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും ടീക്കാറാം മീണ. അതിനിടെ, സര്‍ക്കാരിന് എതിരെ പ്രചരണവുമായി ശബരിമല കര്‍മ്മ സമിതിയും രംഗത്ത്. ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങിയവരെ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി എന്നും തിരഞ്ഞെടുപ്പില്‍ ഇക്കാര്യം മറക്കരുത് എന്നുമാണ് പ്രധാന പ്രചരണം.

4. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഹൈക്കമാന്റിനെ ആണ് പ്രിയങ്ക നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനം എടുക്കുക. മെയ് 19ന് ആണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്.

5. തിരഞ്ഞെടുപ്പ് പ്രചരണ ചുമതല ഉള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ട എന്നായിരുന്നു ഹൈക്കമാന്റ് തീരുമാനം. എന്നാല്‍ ഏറ്റവും അവസാന ഘട്ടത്തില്‍ ആണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്. അതിനാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രചരണത്തിന് തടസമാകില്ല എന്ന വിലയിരുത്തലില്‍ ആണ് ഇപ്പോള്‍ മത്സര സന്നദ്ധത അറിയിച്ചത്. വാരണാസിയില്‍ എസ്.പി- ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ ഇരുന്നത് പ്രിയങ്ക വരാനുള്ള സാധ്യത ഉള്ളതിനാല്‍ എന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു

6.കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ പിടികൂടി പൊലീസ്. പുതപ്പു കച്ചവടത്തിന് എത്തിയ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് നൂര്‍ ആണ് പിടിയില്‍ ആയത്. പുതപ്പുകച്ചവടത്തിന് ആയി വീട്ടില്‍ എത്തിയ ഇയാള്‍ ഗര്‍ഭിണിയെ ആക്രമിക്കുകയും നിലത്ത് തള്ളിയിടുകയും ആയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.

7. പ്രചാരണത്തില്‍ ഏകോപനമില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. ശശി തരൂരിന്റെ പരാതിയില്‍ പ്രത്യേക നിരീക്ഷകനെ നിയമിച്ച് എ.ഐ.സി.സി. നാനാപട്ടോളയ്ക്ക് ആണ് ചുമതല. കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാനാ പട്ടോള ഉടന്‍ തിരുവനന്തപുരത്ത് എത്തും. മണ്ഡലത്തില്‍ തന്റെ പ്രചാരണത്തിന് പാര്‍ട്ടി സജീവം അല്ലെന്ന് ആയിരുന്നു ഹൈക്കമാന്റിന് നല്‍കിയ പരാതിയില്‍ ശശി തരൂരിന്റെ ആരോപണം

8. ശശി തരൂരിന്റെ പ്രചരണത്തില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. പ്രചാരണ സമിതി ചുമതലയുള്ള വി.എസ്. ശിവകുമാര്‍, തമ്പാനൂര്‍ രവി, ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പിയെ സഹായിക്കുക ആണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ തരൂര്‍ പിന്നിലായ തിരുവന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും നിര്‍ദ്ദേശം

9. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഫ്രഞ്ച് ദിനപത്രം. അനില്‍ അംബാനിക്ക് ഫ്രാഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ നികുതി ഇളവ് നല്‍കിയെന്ന് വെളിപ്പെടുത്തല്‍. നടപടി റഫാല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ. സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത് ഫ്രഞ്ച് ദിനപത്രം ലെ മോണ്ട്.

10.2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ട് തവണയായി നികുതി വെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യണ്‍ യൂറോ നികുതി ഇനത്തില്‍ വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ 7 മില്യണ്‍ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. ഈ കേസില്‍ അന്വേഷണം നടക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചര്‍ച്ച നടത്തി 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്.

11. വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീക്ഷണിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തട്ടികൊണ്ട് പോകാനോ പ്രചാരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനോ സാധ്യത. വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഗണ്‍മാന്‍മാരെ നിയോഗിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയുടേയും പി.പിസുനീറിന്റെയും സുരക്ഷ ശക്തമാക്കി. വനാതിര്‍ത്തിയിലെ പ്രചാരണത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച വയനാട്ടില്‍ എത്തും. അമിത്ഷാ അടക്കമുള്ള നേതാക്കളും അടുത്ത ആഴ്ച വയനാട്ടില്‍ വരും