jaitly

ന്യൂഡൽഹി: വിദ്യാഭ്യാസയോഗ്യതയുടെ പേരിൽ കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷപ്പാർട്ടികളുടെ ചോദ്യമുനകൾ നേരിടുന്ന കേന്ദ്രമന്ത്രിയും അമേതിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിക്ക് പ്രതിരോധം തീർത്ത് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി രംഗത്ത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിച്ചാൽ, ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്നും രാഹുലിന് എംഫിൽ കിട്ടിയത് ബിരുദാനന്തര ബിരുദമില്ലാതെയാണെന്നും ജയ്റ്റ്ലി ആരോപിച്ചു. തന്റെ ബ്ലോഗിലൂടെയാണ് ജയ്റ്റ്ലി ആരോപണമുന്നയിച്ചത്.

സ്മൃതി ഇറാനി സമർപ്പിച്ച നാമനിർദേശപത്രികയിൽ താൻ ഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, 2014 ലെ തിരഞ്ഞെടുപ്പ് നാമനിർദേശപത്രികയിൽ ഡിഗ്രിയുണ്ടെന്ന് സ്മൃതി പറഞ്ഞിരുന്നതായി ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസിന്റെ ആരോപണം. സ്മൃതിയെ തിരഞ്ഞെടുപ്പിൽനിന്ന് അയോഗ്യയാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.