pnbPNB

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണൽ ബാങ്ക് 125-ാം വയസിന്റെ നിറവിൽ. ബാങ്കിന്റെ എറണാകുളം സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന ആഘോഷം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്‌

തു. ഒളിമ്പ്യൻ ടി.സി. യോഹന്നാൻ, കോസ്‌റ്ര് ഗാർഡ് ഡി.ഐ.ജി സനാതൻ ജെന, കമാൻഡർ ഹരി ഗോവിന്ദ് (ദക്ഷിണ നാവിക കമാൻഡ്), കോമഡോർ ജൊഗീന്ദർ ചന്ദന (ദക്ഷിണ നാവിക കമാൻഡ്), ധനലക്ഷ്‌മി ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി. ലത തുടങ്ങിയവർ സംബന്ധിച്ചു.

രാജ്യത്തെ ആദ്യ സ്വദേശി ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന് രൂപംനൽകിയത് സ്വാതന്ത്ര്യസമര പോരാളികളായിരുന്ന ലാലാ ലജ്‌പത് റായ്, ദയാൽസിംഗ് മാജിത, ജേസാവാല തുടങ്ങിയവർ ചേർന്ന് 1,895ൽ ലാഹോറിലാണ്. രണ്ടുലക്ഷം രൂപ മൂലധനവും ഒമ്പത് ജീവനക്കാരും ആയാണ് ബാങ്കിന്റെ തുടക്കം. വിഭജനത്തിന് ശേഷം ബാങ്കിന്റെ തലസ്ഥാനം ന്യൂഡൽഹിയിലേക്ക് മാറ്രി. പാകിസ്‌താനിലെ 92 ശാഖകളും ബാങ്ക് അടച്ചു. ഇന്ന് 7,000ലേറെ ശാഖകളും 11 ലക്ഷം കോടി രൂപയുടെ ബിസിനസും പത്തു കോടിയിലേറെ ഉപഭോക്താക്കളും പഞ്ചാബ് നാഷണൽ ബാങ്കിനുണ്ട്. മഹാത്‌മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്‌ത്രി തുടങ്ങിയവർ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇടപാടുകാരായിരുന്നു. കേരളത്തിൽ 165 ശാഖകളാണ് ബാങ്കിനുള്ളത്.