amit-shah

പനജി: അമിത് ഷായുടെ വിവാദ പ്രസംഗത്തിനെതിരെ ഗോവൻ കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് പരാതി നൽകി. ഗോവയിലെ ക്രിസ്‌ത്യൻ, മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാർക്ക് ഭീഷണിയുയർത്തുന്ന തരത്തിൽ അമിത് ഷാ പ്രസംഗിച്ചുവെന്നാണ് കോൺഗ്രസ് ആരോപണം.

കഴിഞ്ഞ ദിവസം ഡാർജിലിംഗിൽ നടന്ന റാലിയിൽ ന്യൂനപക്ഷക്കാരെ- പ്രത്യേകിച്ച് ക്രിസ്‌ത്യൻ, മുസ്ലിം വിഭാഗക്കാരെ നുഴഞ്ഞു കയറ്റക്കാരായി കണ്ട് രാജ്യത്തിനു പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗോവൻ കോൺഗ്രസ് വക്താവ് സുനിൽ കവാന്തൻകാർ പരാതി നൽകിയത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നു പറഞ്ഞത് ശരിയായ നടപടിയാണ്. എന്നാൽ, അതിന് ജാതീയമായ നിറം നൽകുന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ സാമുദായിക ഭിന്നതയും ഭയവും ജനിപ്പിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.