mayavati-

ലക്നൗനൗ: അലിയുടേയോ ബജ്​രംഗ്​ ബലിയുടേയോ വോട്ട്​ യോഗിക്ക്​ കിട്ടുന്നില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തണമെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. യോഗി ആദിത്യനാഥിന്റെ അലി ബജ്‌രംഗ് ബലി എന്ന പ്രയോഗത്തിനെതിരെയായിരുന്നു മായാവതിയുടെ വിമർശനം. ബജ്‌രംഗ് ബലി ദളിത് വിഭാഗക്കാരനാണെന്ന് യോഗി ആദിത്യനാഥ് തന്നെ പറഞ്ഞിട്ടുണ്ട്. അലിയും ബജ്‌രംഗ് ബലിയും നമ്മുടേതാണ്. നമുക്ക് രണ്ടുപേരെയും വേണമെന്നും മായാവതി പറഞ്ഞു.

മുസ്ലിം വോട്ടുകളും ദളിത്​ വോട്ടുകളും ഉദ്ധരിച്ചായിരുന്നു മായാവതിയുടെ പ്രസ്​താവന. ഉത്തർപ്രദേശിലെ ബദൗനിൽ സംഘടിപ്പിച്ച റാലിയിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവർ. സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും റാലിയിൽ പ​ങ്കെടുത്തിരുന്നു.

നമോ.. നമോ.. എന്ന്​ പറഞ്ഞ്​കൊണ്ടിരിക്കുന്നവരെല്ലാം പിൻവാങ്ങി ‘ജയ്​ ഭീം’ എന്ന പറയുന്നവർ മുന്നോട്ട്​ വരുന്ന കാഴ്​ചയാണ് എങ്ങും മഹാസഖ്യം യു.പിയിൽ ചരിത്രം സൃഷ്​ടിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.