ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്സ്പർ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഹഡേഴ്സ് ഫീൽഡിനെ കീഴടക്കി. പരിക്കേറ്റ് പുറത്തിരിക്കുന്ന നായകൻ ഹാരി കേേനിന്റെ അഭാവത്തിൽ ഹാട്രിക്കുമായി കളം നിറഞ്ഞ ബ്രസീലിയൻ താരം ലൂക്കാസ് മൗറയാണ് ടോട്ടനത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. വാന്യാമയാണ് ടോട്ടനത്തിന്റെ ആദ്യ ഗോൾ നേടിയത്.
ജയത്തോടെ പോയിന്റ് ടേബിളിൽ ചെൽസിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ടോട്ടൻ ഹാമിനായി. മുപ്പത്തിമൂന്ന് മത്സരങ്ങളിൽ നിന്ന് ടോട്ടനത്തിന് അറുപത്തേഴ് പോയിന്റും ചെൽസിക്ക് അറുപത്താറ് പോയിന്റുമാണുള്ളത്. അതേസമയം പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഹഡേഴ്സ് ഫീൽഡ് ഈ തോൽവിയോടെ തരംതാഴ്ത്തപ്പെടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.
പുത്തൻ ഹോം ഗ്രൗണ്ടിലെ തങ്ങളുടെ മുന്നാം മത്സരത്തിൽ ബാൾ പൊസിഷനിലും ഉതിർത്ത ഷോട്ടുകളിലും പാസിംഗിലും എതിരാളികളെക്കാൾ ഏറെ മുന്നിലായിരുന്നു ടോട്ടനം.
24-ാം മിനിറ്റിലാണ് വന്യാമ ടോട്ടനത്തിന്റെ ഗോൾ അക്കൗണ്ട് തുറന്നത്. 27-ാം മിനിറ്റിൽ മൂസാ സിസൊക്കയുുടെ പാസിൽ നിന്ന് നേടിയ ഗോളിലൂടെ മൗറ ടോട്ടനത്തിന്റെ ലീഡ് രണ്ടായി ഉയർത്തി. കളിയവസാനിക്കാറാകവെ എൺപത്തേഴാം മിനിറ്റിൽ ക്രിസ്്റ്റ്യൻ എറിക് സണിന്റെ ക്രോസിൽ നിന്ന് മൗറ വീണ്ടും ലക്ഷ്യം കണ്ടു. ഒടുവിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് സൺ ഹ്യൂ മിൻ നൽകിയ ത്രൂ ബാൾ തകർപ്പൻ ഫിനിഷിലൂടെ ഗോളാക്കി മൗറ ടോട്ടനത്തിനായി തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി.
മറ്രൊരു മത്സരത്തിൽ ലെസ്റ്രർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിൽ യുണൈറ്രഡ് കീഴടക്കി. 32-ാം മിനിറ്രിൽ അയോസെ പെരസാണ് ന്യൂകാസിലിന്റെ വിജയ ഗോൾ നേടിയത്.