samsung-a80

സാംസംഗിന്റെ ഏറ്റവും പുതിയ ഫോണാണ് ഗ്യാലക്‌സി എ80. പുത്തൻ ഫീച്ചറുകളുമായാണ് സാംസംഗിന്റെ ഇത്തവണത്തെ വരവ്. കൂടാതെ ബഡ്ജറ്റ് വിലയിൽ കൂടൂതൽ ഫീച്ചറുകളുള്ള ഫോണുകൾ പുറത്തിറക്കിയും സാംസംഗ് മിഡ്റേഞ്ച് ഫോൺ പ്രേമികളെ വശത്താക്കിയിരുന്നു. അതിനൊപ്പമാണ് മുൻനിര കമ്പനികളുടെ ഹൈഎൻഡ് മോഡലുകൾക്ക് ഒരു മികച്ച എതിരാളിയെ കളത്തിലിറക്കാൻ സാംസംഗ് തീരുമാനിച്ചത് എന്ന് വ്യക്തമാണ്.

ഏറ്റവും ഒടുവിലായി പുറത്തിറക്കിയ എ80 ഫോണിന്റെ ക്യാമറ, ഡിസ്‌പ്ലേയുടെയും കാര്യത്തിലാണ് നിർമ്മാണത്തിലാണ് മാറ്റങ്ങൾ കാണാൻ സാധിക്കുന്നത്. ഗ്യാലക്‌സി എ80യിൽ ഇതിനു രണ്ടിനും പ്രാധാന്യമുണ്ട് എന്നതാണ് ഫോൺ പ്രേമികളെ അതിശയിപ്പിക്കുന്നത്.

പോപ്പ് അപ്പ് ക്യാമറകൾ ഉള്ള നിരവധി മോഡൽ ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ സാംസംഗും ഈ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണ്. സാംസംഗിന്റെ ആദ്യ പോപ്പ്-അപ്പ് ക്യാമറയുളള മോഡലാണ് എ80. ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉള്ള ഈ ക്യാമറ സിസ്റ്റം തിരിക്കാൻ സാധിക്കും. അതായത് പിൻക്യാമറയും മുൻ ക്യാമറയും ഒന്നു തന്നെ,​ പിൻ ക്യാമറയിലൂടെ ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും ഒരു സംവിധാനം തന്നെ എന്ന് ചുരുക്കം.

48എം.പി, 8 എം.പി ക്യാമറകളാണ് ഫോണിലുള്ളത്. മൂന്നാമത്തെ ക്യാമറ 3ഡി സെൻസറുകളാണ്. പ്രധാന ക്യാമറക്ക് f/2 അപേർച്ചറാണ് ഉള്ളത്. രണ്ടാമത്തെ ക്യാമറയ്ക്ക് 123 ഡിഗ്രി ആംഗിൾ കിട്ടുന്ന അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് നല്‍കിയിരിക്കുന്നത്. മൂന്നാമത്തേത് ടൈം-ഓഫ്-ഫ്ലൈറ്ര്, 3ഡി ഡെപ്ത് സെൻസിംഗ് ക്യാമറയ്ക്ക് സബ്ജക്ടുമായുളള അകലവും വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകളും തത്സമയം അറിയാൻ സാധിക്കുകയും ചെയ്യും.

samsung-a80

ഈ ഫോണിന്റെ മറ്രൊരു പ്രത്യേകത 6.7 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ്. കൂടാതെ ഡിസ്‌പ്ലേയുമായി ഡോൾബി അറ്റ്‌മോസ് ഓഡിയോ സംവിധാനവും ബന്ധിപ്പിച്ചിട്ടുണ്ട്. സൂപ്പർ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള 3700mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.

സ്നാപ്ഡ്രാഗൺ 730ജി പ്രോസസർ ഫോണിന്റെ പ്രവർത്തന ക്ഷമത കൈകാര്യം ചെയ്യുന്നു. ഫോണിന്റ വേഗതകൂട്ടാൻ ഈ പ്രൊസസറിന് സാധിക്കുമെന്ന് ഉറപ്പാണ്. 8 ജി.ബി റാം ശേഷിയുള്ള എ80ക്ക് 128 ജി.ബി സ്‌റ്റോറേജ് കപ്പാസിറ്റിയുണ്ട്. എന്നാൽ എ80യിൽ എസ്.‌ഡി കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. ഫോൺ ഡ്യൂവൽ സിം മോഡിലാണ് പ്രവർത്തിക്കുന്നത്. ഫിംഗർ പ്രിന്റ് സെൻസർ ഇത്തവണ ഡിസ്‌പ്ലേയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഇന്ത്യയിലേക്ക് ഫോൺ എപ്പോഴാണ് അവതരിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല.

വീഡിയോ കാണാം...