kamal

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിനുവേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള നടൻ കമലഹാസന്റെ വീഡിയോ വൈറലാകുന്നു. ഡി.എം.കെ നേതാവ് സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റും പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമലഹാസൻ ടിവി എറിഞ്ഞുടയ്ക്കുന്നതാണ് വീഡിയോയുടെ ആദ്യദൃശ്യം. ആർക്കാണ് വോട്ടുചെയ്യുന്നതെന്ന് തീരുമാനിച്ചോ എന്ന ചോദ്യത്തോടെയുള്ള വീഡിയോ കർഷകരോടും സാധാരണക്കാരോടും വോട്ടുചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞാണ് മുമ്പോട്ട് പോകുന്നത്. നീറ്റ് പരീക്ഷയുടെ പേരിൽ ആത്മഹത്യചെയ്ത വിദ്യാർത്ഥിയെക്കുറിച്ചും കൈക്കൂലിക്കാരെക്കുറിച്ചും ദുഷ്ടരായ രാഷ്ട്രീയക്കാരെക്കുറിച്ചുമൊക്കെ പരാമർശിക്കുന്നുണ്ട്. ഏപ്രിൽ 18. നിങ്ങൾ വിജയിക്കുന്ന ദിവസമാണ്. ഞാനും അങ്ങനെ തന്നെ എന്നുപറഞ്ഞാണ് വീഡിയോ അവസാനിക്കുന്നതും.