1. റഫാല്‍ വിഷയത്തിലെ പുതിയ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. അംബാനിയുടെ റിലയന്‍സിന് നികുതി ഇളവ് നല്‍കിയതും റഫാല്‍ ഇടപാടും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രാലയം. റഫാല്‍ ഇടപാട് നടന്ന സമയത്ത് അല്ല അനില്‍ അംബാനിക്ക് നികുതിയിളവ് ലഭിച്ചത്. ഇത് സംബന്ധിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നത് എന്നും മന്ത്രാലയം.
2. പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിയുടെ റിലയന്‍സിന് നികുതി ഇളവ് നല്‍കിയത് വാര്‍ത്തയായതോടെ. റഫാല്‍ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ നികുതി ഇളവ് നല്‍കിയെന്ന് ആയിരുന്നു ഫ്രഞ്ച് ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത് ഫ്രഞ്ച് ദിനപത്രം ലെ മോണ്ട്.
3. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ട് തവണയായി നികുതി വെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യണ്‍ യൂറോ നികുതി ഇനത്തില്‍ വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ 7 മില്യണ്‍ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. ഈ കേസില്‍ അന്വേഷണം നടക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചര്‍ച്ച നടത്തി 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്.
4. തിരുവനന്തപുരം വിമാനത്താവളത്തില്‍ വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നടത്തിയ 5 പേര്‍ കൂടി പിടിയില്‍. വിമാനത്താവളത്തിലെ 4 ജീവനക്കാരം ഒരു ഏജന്റുമാണ് പിടിയിലായത്. ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത് എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരായ റോണി, ഫൈസല്‍, ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഏജന്‍സിയായ ഭദ്രയുടെ ജീവനക്കാരായ റബീല്‍, നബീന്‍ ഇടനിലക്കാരന്‍ ഉബൈസ് എന്നിവരെ. വിമാനത്താവളം വഴി ഇവര്‍ 100 കിലോ സ്വര്‍ണ്ണം കടത്തിയതായി ഡി.ആര്‍.ഐ.
5. കഴിഞ്ഞ വ്യാഴാഴ്ച രണ്ടേകാല്‍ കോടിയുടെ 50 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി മന്‍സൂര്‍, കണ്ണന്‍ എന്നിവരെയും എയര്‍ ഇന്ത്യാ സാറ്റ്സ് കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് ഷിനാസ് എന്നിവരെയും ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് വിമാനത്താവള ജീവനക്കാരടക്കം കുടുങ്ങിയത്. കള്ളക്കടത്ത് സംഘത്തെയും വിമാനത്താവള ജീവനക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏജന്റാണ് ഉബൈസ്. പുലര്‍ച്ചെ ഗള്‍ഫില്‍ നിന്ന് എത്തുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലായിരുന്നു സ്വര്‍ണ്ണക്കടത്ത്.
6. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുത് എന്ന നിര്‍ദ്ദേശം നിലനില്‍ക്കെ കേരളത്തിന് പുറത്ത് ആചാരസംരക്ഷണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥയെന്ന് മംഗലാപുരത്തെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയുടെ വിമര്‍ശനം. കമ്മ്യൂണിസ്റ്റുക്കാര്‍ ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥ. അയ്യപ്പന് വേണ്ടി സംസാരിക്കുന്നവരെ പോലും ജയിലില്‍ അടയ്ക്കുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിലില്‍ കിടക്കേണ്ട വന്നു.
7. ഇത് ജനാധിപത്യത്തിന് ഗുണക്കരമല്ലെന്നും മംഗലാപുരത്തെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി. കേരളത്തിലെ കോണ്‍ഗ്രസും മുസ്ലീംലീഗും ഇടതു പാര്‍ട്ടികളും ശബരിമല വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ബി.ജെ.പി എന്നും വിശ്വാസികള്‍ക്ക് ഒപ്പം എന്നും തമിഴ്നാട്ടിലെ പ്രചാരണത്തില്‍ പ്രധാനമന്ത്രി. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ നരേന്ദ്രമോദി ശബരിമല വിഷയം പരാമര്‍ശിച്ചിരുന്നില്ല. നേരത്തെ സംസ്ഥാന തലത്തില്‍ ശബരിമല പ്രചരണ വിഷയമാക്കി മുന്നോട്ട് വയ്ക്കും എന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി ഇരുന്നു.
8. ദേശീയ തലത്തില്‍ പ്രധാനമന്ത്രിയും ശബരിമല വിഷയം ഉന്നയിച്ചത് ഇതിന് പിന്നാലെ. ശബരിമല വോട്ട് വിഷയമാക്കാനുള്ള ബി.ജെ.പി തീരുമാനത്തിന് പിന്നാലെ, മുന്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ദൈവത്തിന്റെ പേരില്‍ വോട്ട് തേടരുത് എന്നാണ് പെരുമാറ്റചട്ടം. ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യം ഇല്ല. പെരുമാറ്റച്ചട്ടം അനുസരിച്ച് മാത്രമേ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും ടീക്കാറാം മീണ.
9. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് യോഗം വിലയിരുത്താന്‍ എ.ഐ.സി.സിയുടെ അവലോകന യോഗം നാളെ. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. സംസ്ഥാനത്ത് ഇരുപത് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചാരണ പുരോഗതി വിലയിരുത്തും
10. നീക്കം, പ്രചാരണത്തില്‍ ഏകോപനമില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. ശശി തരൂരിന്റെ പരാതിയില്‍ പ്രത്യേക നിരീക്ഷകനെ എ.ഐ.സി.സി നിയമിച്ചതിന് പിന്നാലെ. നാനാ പട്ടോളയ്ക്ക് ആണ് നിരീക്ഷക ചുമതല. മണ്ഡലത്തില്‍ തന്റെ പ്രചാരണത്തിന് പാര്‍ട്ടി സജീവം അല്ലെന്ന് ആയിരുന്നു ഹൈക്കമാന്റിന് നല്‍കിയ പരാതിയില്‍ ശശി തരൂരിന്റെ ആരോപണം.
11. ശശി തരൂരിന്റെ പ്രചരണത്തില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. പ്രചാരണ സമിതി ചുമതലയുള്ള വി.എസ്. ശിവകുമാര്‍, തമ്പാനൂര്‍ രവി, ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പിയെ സഹായിക്കുക ആണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ തരൂര്‍ പിന്നിലായ തിരുവന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും നിര്‍ദ്ദേശം
12. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഹൈക്കമാന്റിനെ ആണ് പ്രിയങ്ക നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനം എടുക്കുക. മെയ് 19ന് ആണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്.
13. തിരഞ്ഞെടുപ്പ് പ്രചരണ ചുമതല ഉള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ട എന്നായിരുന്നു ഹൈക്കമാന്റ് തീരുമാനം. എന്നാല്‍ ഏറ്റവും അവസാന ഘട്ടത്തില്‍ ആണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്. അതിനാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രചരണത്തിന് തടസമാകില്ല എന്ന വിലയിരുത്തലില്‍ ആണ് ഇപ്പോള്‍ മത്സര സന്നദ്ധത അറിയിച്ചത്. വാരണാസിയില്‍ എസ്.പി- ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ ഇരുന്നത് പ്രിയങ്ക വരാനുള്ള സാധ്യത ഉള്ളതിനാല്‍ എന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു