ലക്‌നൗ: തിരഞ്ഞെടുപ്പ് കാലത്ത് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിറങ്ങിയ ചാനൽ റിപ്പോർട്ടർക്കുമുന്നിൽ തകർപ്പൻ ഇംഗ്ലിഷിൽ മറുപടി പറഞ്ഞ് കൈയടി നേടി കൂലിപ്പണിക്കാരൻ. ഉത്തർപ്രദേശിൽ നിന്നുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി.
നോയിഡയിൽ തൊഴിലാളികളോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇയാളുടെ പ്രതികരണം. മോദി ഭരണത്തെക്കുറിച്ചും തിരഞ്ഞെടുപ്പിലെ വിഷയങ്ങളെക്കുറിപ്പും കൂലിപ്പണിക്കാരോട് ഹിന്ദിയിൽ ചോദ്യം ചോദിക്കുകയായിരുന്ന റിപ്പോർട്ടറുടെ മുന്നിൽ പെട്ടെന്നാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. 'ഐ വാണ്ട് ടു വർക്ക്, അയാം സേയിംഗ് മോദി ടു അലോ വർക്ക്' എന്ന് പറഞ്ഞതും റിപ്പോർട്ടർ അറിയാതെ തന്നെ ഓ ഇംഗ്ലീഷ് എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. തീർച്ചയായും എന്ന് ഇംഗ്ലിഷിൽ മറുപടി പറഞ്ഞ തൊഴിലാളി മോദിയെ നല്ല ഭാഷയിൽ വിമർശിച്ചു.
യു പിയിലെ ഉൾനാടൻ ഗ്രാമവാസിയായ താങ്കൾ പഠിച്ചിട്ടുണ്ടോ എന്നായിരുന്നു റിപ്പോർട്ടറുടെ അടുത്ത ചോദ്യം. നിങ്ങൾ പഠിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. അതെ, ബിരുദധാരിയാണ്. ഫഗൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ഡിഗ്രി കഴിഞ്ഞിറങ്ങിയ സമയത്തെ ഇന്ദിരാഗാന്ധി സർക്കാരിനെക്കുറിച്ചും ഇപ്പോഴത്തെ മോദി സർക്കാരിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു.
വീഡിയോ കാണാം