rahul-

ചി​ത്ര​ദു​ർ​ഗ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്കെതിരെ രൂക്ഷവിമർശനവുമായി കോംഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കാ​വ​ൽ​ക്കാ​ര​ൻ നൂറുശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് കള്ളൻമാർക്കെല്ലാം മോദി എന്ന പേരുവരുന്നതെന്നും ചോദിച്ചു. ക​ർ​ണാ​ട​ക​യി​ലെ കോ​ളാ​ർ, ചി​ത്ര​ദു​ർ​ഗ മേ​ഖ​ല​ക​ളി​ൽ നടന്ന തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​വ​ർ ക​ള്ള​ൻ​മാ​രു​ടെ കൂ​ട്ട​മാ​ണ്. ക​ർ​ഷ​ക​രും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളു​മാ​യ നി​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നു പ​ണം കൈ​ക്ക​ലാ​ക്കി അ​വ​ർ നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി, വി​ജ​യ് മ​ല്ല്യ, ല​ളി​ത് മോ​ദി എ​ന്നി​ങ്ങ​നെ 15 പേ​ർ​ക്കാ​യി ന​ൽ​കി. നീരവ് മോദി,​ ലളിത് മോദി,​ നരേന്ദ്രമോദി. എ​ന്താ​ണ് ഈ ​ക​ള്ള​ൻ​മാ​ർ​ക്കെ​ല്ലാം മോ​ദി എ​ന്നു പേ​രു വ​രു​ന്ന​ത്. ഇ​നി​യും തെ​ര​ഞ്ഞാ​ൽ കൂ​ടു​ത​ൽ മോ​ദി​മാ​രു​ടെ പേ​രു​ക​ൾ പു​റ​ത്തു​വ​രുമെന്നും രാ​ഹുൽ ഗാന്ധി പ​റ​ഞ്ഞു.

അ​ഞ്ചു കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് 72,000 രൂ​പ വ​ർ​ഷം​തോ​റും ല​ഭി​ക്കു​ന്ന ന്യാ​യ് പ​ദ്ധ​തി കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​വ​ൽ​ക്കാ​ര​ന്റെ മു​ഖം​ചു​ളി​ഞ്ഞു. എ​വി​ടെ​നി​ന്നാ​ണ് പ​ണം​ക​ണ്ടെ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​ചോ​ദ്യം. നി​ങ്ങ​ളു​ടെ സു​ഹൃ​ത്ത് അ​നി​ൽ അം​ബാ​നി​യു​ടെ പോ​ക്ക​റ്റി​ൽ​നി​ന്നു പ​ണം വ​രു​മെ​ന്നാ​ണ് മോ​ദി​യോ​ടു എ​നി​ക്കു പ​റ​യാ​നു​ള്ള​ത്. കാ​ർ​ഷി​ക ബ​ജ​റ്റി​ലൂ​ടെ കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലെ ഭീ​തി നീ​ക്കു​മെ​ന്നും കാ​ർ​ഷി​ക ക​ടം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ഒ​രു ക​ർ​ഷ​ക​നും ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​രി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.