mayavati

ന്യൂഡൽഹി: അലി, ബജ്‌രംഗ്ബലി വിവാദത്തിൽ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.എസ്.പി നേതാവ് മായാവതി. അലിയും ബജ്‌രംഗ്ബലിയും നമ്മുടേതാണെന്ന് മായാവതി പറഞ്ഞു. ഇരുവരുടേയും അനുഗ്രഹത്താൽ തങ്ങൾ തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടുമെന്നും മായാവതി കൂട്ടിചേർത്തു. യു.പിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മായാവതി.

നേരത്തെ എസ്.പി - ബി.എസ്.പി സഖ്യം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ബജ്‌രംഗ്ബലിയെ പിന്തുണക്കുന്നവർ തങ്ങളെ സഹായിക്കില്ലെന്ന് അറിയുന്നതിനാലാണ് അവർ ഇത് ചെയ്യുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ മറ്റൊരു പരാമർശം. ഇത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.

 മാപ്പ് പറഞ്ഞിട്ടില്ല: മായാവതി

ന്യൂഡൽഹി: താൻ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ മാപ്പ് പറഞ്ഞെന്ന വാദം തെറ്റാണെന്ന് വാദിച്ച് ബി.എസ്.പി നേതാവ് മായാവതി. സംസ്ഥാനത്തിലെ പരമ പ്രധാന പ്രദേശത്ത് നിന്ന് ബി.ജെ.പിയെ അകറ്റുന്നതിനായി മുസ്ലിം സമുദാംഗങ്ങൾ തന്റെ പാർട്ടിയ്ക്കും സഖ്യ കക്ഷികൾക്കും മാത്രം വോട്ട് ചെയ്യണമെന്ന് ഉത്തർ പ്രദേശിൽ നടന്ന റാലിയിൽ മമത പറഞ്ഞത് വിവാദമായിരുന്നു.

ചില മാദ്ധ്യമങ്ങൾ താൻ മാപ്പ് പറഞ്ഞെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ അതിൽ സത്യമില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മായാവതിയോട് റിപ്പോർട്ട് തേടുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസിന് മായാവതി മറുപടി നൽകിയിട്ടുണ്ട്.