അഹമ്മദാബാദ്: പകൽനേരങ്ങളിൽ രാത്രിപോലെയും രാത്രിനേരങ്ങളിൽ പകൽപോലെയും കാണപ്പെടുന്ന ഒരു കാഴ്ചബംഗ്ലാവുണ്ട്, ഇന്ത്യയിൽ. ഗുജറാത്തിലെ കങ്കാരിയയിൽ 2017ൽ ഉദ്ഘാടനം ചെയ്ത ഈ മൃഗശാലയുടെ വാർഷിക വരുമാനം മൂന്ന് കോടി രൂപയിലേറെയാണ്. രാജ്യത്തെ ഈ ആദ്യ നൊക്ടേണൽ മൃഗശാലയാണ് ഇവിടുത്തേത്. പതിനേഴ് കോടി രൂപ ചിലവഴിച്ചാണ് രാത്രിസഞ്ചാരികളായ ജന്തുജാലങ്ങൾക്കായി ഈ മൃഗശാല നിർമിച്ചതുപോലും.
രാത്രികാലങ്ങളിൽ മാത്രം ഇരപിടിയ്ക്കാനിറങ്ങുന്ന മൂങ്ങ, വവ്വാൽ എന്നിവയ്ക്ക് പുറമെ, കാട്ടുപൂച്ച, മുള്ളൻപന്നി, കാട്ടുപോത്ത്, കഴുതപ്പുലി എന്നീ രാത്രി മൃഗങ്ങളും ഈ നൊക്ടേണൽ മൃഗശാലയിലുണ്ട്. ഉള്ളിൽകടന്നാൽ, ഒരു വനത്തിനുള്ളിൽ കടന്നതുപോലുള്ള ശബ്ദസങ്കേതങ്ങളും ഒരുക്കിയിട്ടുണ്ട്.