കോഴിക്കോട്: വയനാട്ടിലെ വോട്ടർമാരോടു സംവദിക്കാൻ ട്വിറ്റര്‍ അക്കൗണ്ട് തുറന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കായാണ് അവിടുത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി അക്കൗണ്ട് തുറന്നത്. ആർജി വയനാട് ഓഫീസ് എന്നതാണ് ട്വിറ്റർ ഐഡി.
രാഹുൽ ഗാന്ധി വിജയിച്ചാൽ പിന്നെ മണ്ഡലത്തിൽ കാണില്ലെന്ന പ്രചാരണത്തിനെതിരെയാണ് വോട്ടർമാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും അവർക്ക് ആശയവിനിമയം നടത്താനുമായി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്.
അക്കൗണ്ടിലൂടെ മലയാളത്തിൽ തന്നെയായിരിക്കും രാഹുൽ ട്വീറ്റ് ചെയ്യുക. അക്കൗണ്ടിലൂടെ ആദ്യമായി കെ.എം.മാണിക്ക് ആദരാഞ്ജലികളാണ് അർപ്പിച്ചത്. 16, 17 തിയതികളിലെ കേരളത്തിലെ പരിപാടികളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ്സ് അദ്ധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി ഏപ്രിൽ 16 , 17 തീയതികളിൽ കേരളത്തിൽ.
— Rahul Gandhi - Wayanad (@RGWayanadOffice) April 12, 2019
അദ്ദേഹത്തിന്റെ ഏപ്രിൽ 16-ാം തീയതിയിലെ പരിപാടികൾ താഴെ കൊടുക്കുന്നു.
ഏപ്രിൽ 17- ലെ പരിപാടികൾ ഉടനെ അറിയിക്കുന്നതാണ്. pic.twitter.com/H4FmyQWwqm