jet

ന്യൂഡൽഹി: ശമ്പളം നൽകാത്ത മാനേജ്‌മെന്റ് നടപടിക്കെതിരെ പെലറ്റുമാരും ഫ്ളൈറ്റ് അറ്റൻഡന്റുമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉൾപ്പെടെയുള്ള ജെറ്റ് എയർവേയ്‌സ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ ജെറ്റ് എയർവേയ്‌സിനെ രക്ഷിക്കൂ, ഞങ്ങളുടെ ഭാവിയെ രക്ഷിക്കൂ തുടങ്ങിയ ബാനറുകൾ കൈയിലേന്തി നിശബ്ദമായാണ് ജീവനക്കാർ പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി സർവീസുകളാണ് ജെറ്റ് എയർവേയ്‌സ് ഇതിനോടകം വെട്ടിക്കുറച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുംബയിലും ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.