sreedharan-pilla

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ രൂക്ഷ വർഗീയ പരാമർശവുമായി ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള

ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമർശം.