s400

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എസ്–400ആന്റി-ബാലിസിറ്റിക് മിസൈൽ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പാകിസ്ഥാൻ ആശങ്കയിലെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങൾക്ക് ഈ മിസൈൽ നൽകാനുള്ള തീരുമാനത്തിൽ റഷ്യ കുറച്ചുകൂടി കരുതൽ കാണിക്കണമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് - 400 ആന്റി - ബാലിസ്റ്റിക് മിസൈൽ സിസ്റ്റം പോലെയുള്ള ആയുധങ്ങൾ ഈ മേഖലയിലെ തന്ത്രപരമായ സന്തുലിതാവസ്ഥ ഇല്ലാതാക്കും. ഇത്തരം ആയുധങ്ഹൾ കൈയിലുള്ളപ്പോൾ ശത്രുരാജ്യങ്ങളെ ആക്മിക്കാൻ പോലും തോന്നുമെന്നും പാക് മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് അഞ്ച് എസ് 400 ആന്റി ബാലിസ്റ്റിക്ക് മിസൈൽ സംവിധാനം വാങ്ങുന്നതിന് റഷ്യയുമായി ഇന്ത്യ 5.43 ബില്ല്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചത്. അമേരിക്കയുടെ എതിർപ്പ് മറികടന്നായിരുന്നു ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണമായ മിഷൻ ശക്തിയ്ക്കെതിരെയും നേരത്തെ പാകിസ്ഥാൻ ആശങ്ക പ്രകടിപിച്ചിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് എസ്–400 ട്രയംഫ്. യു.എസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നിൽ നിഷ്പ്രഭമാണ്. ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളിൽ നിന്നുള്ള ഭീഷണിയെ ഫലപ്രദമായിനേ രിടാൻ ഇതിനാവും. 400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇതിനാവും.