lalu

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ആർ.ജെ.ഡി നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. സോഷ്യൽ മീഡിയ വഴിയാണ് ലാലു മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. എത്തിയിരിക്കുന്നത്. സോഷ്യൽ മീ‌ഡിയയിൽ ഏറ്റവും ഹിറ്റായ ഏറ്റവും ഹിറ്റായ ഡബ്സ്മാഷിലൂടെയാണ് മോദിക്കെതിരായ വിമർശനം ലാലു നടത്തിയിരിക്കുന്നത്.

എല്ലാവർക്കും 15 ലക്ഷം എന്നതടക്കമുള്ള മോദിയുടെ വാഗ്ദാനങ്ങളാണ് ഡബ്സ്മാഷിനായി ലാലു ഉപയോഗിച്ചിരിക്കുന്നത്. മോദിയുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കിയുള്ള ആർ.ജെ.ഡി നേതാവിന്റെ വീഡിയോ 17 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നതടക്കമുള്ള മോദിയുടെ പ്രസംഗം ലാലു ആയുധമാക്കിയിട്ടുണ്ട്. ലാലുവിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോൾ റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

मुफ़्त में ले लो 15 लाख, अच्छे दिन और जुमला। pic.twitter.com/2Pfhg2QemK

— Lalu Prasad Yadav (@laluprasadrjd) April 13, 2019