india

ഭോപ്പാൽ: അന്യജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്തതിന് ഗ്രാമീണർ യുവതിയെ കൊണ്ട് ഭർത്താവിനെ തോളിലേറ്റ് നടത്തിച്ചു. മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലായിരുന്നു സംഭവം. ഭർത്താവിനെ തോളിലേറ്റി യുവതി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇരുപത് വയസിനടുത്ത് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ട് വയലിലൂടെയാണ് ഭർത്താവിനെ തോളിലേറ്റി നടത്തിച്ചത്. യുവാവിന്റെ ഭാരം താങ്ങനാവാതെ യുവതി തളർന്നിട്ടും ഗ്രാമീണർ കാര്യമാക്കാതെ ആർപ്പുവിളിച്ച് ഇവരെ നടക്കാൻ നിർബന്ധിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ പോലും പെൺകുട്ടിയെ സഹായിക്കാൻ പോലും ശ്രമിക്കുന്നില്ല.

സംഭവത്തെ തുടർന്ന് രണ്ടു പേരെ പൊലീസ് അറസ്റ്ര്‌‌‌‌‌‌‌‌‌‌‌ ചെയ്തിട്ടുണ്ട്. കൂടാതെ വീഡിയോയിൽ കാണുന്ന എല്ലാവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും ഝാബുവ എസ്.പി വിനീത് ജെയിൻ പറഞ്ഞു.

വീഡിയോ കാണാം...

#WATCH Madhya Pradesh: Villagers force a woman to carry her husband on her shoulders as a punishment in Devigarh, Jhabua allegedly for marrying a man from a different caste. (12.4.19) pic.twitter.com/aNUKG4qX7p

— ANI (@ANI) April 13, 2019