ആലപ്പുഴ ജില്ലയിലെ തിരുവൻവണ്ടൂർ എന്ന സ്ഥലത്ത് ഒരു പറമ്പിൽ പശുവിന് പുല്ല് വെട്ടാൻ ചെന്ന സ്ഥലവാസിയാണ് ആദ്യം ആ കാഴ്ച കാണുന്നത്. പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിനകത്ത് രണ്ട് പാമ്പ്, സൂക്ഷിച്ച് നോക്കിയപ്പോൾ പാമ്പിൻ മുട്ടകളും. എന്ത് ചെയ്യണമെന്ന് അറിയാതെ നാട്ടുകാരെ വിളിച്ചുകൂട്ടി. അവരുടെ നിർദ്ദേശ പ്രകാരം വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവ കിണറിനടുത്ത് എത്തി. വെള്ളമില്ലാത്ത കിണറാണ്.ഒരു പാമ്പ് തൊടിയിലും, ഒരു പാമ്പ് കിണറിനടിവശത്തും.
ചപ്പ് നിറഞ്ഞിരിക്കുന്നത് കാരണം മുട്ടകൾ കണ്ടില്ല. എന്തായാലും വാവ കിണറ്റിലേക്കിറങ്ങി. ആദ്യം തൊടിയിലിരുന്ന പാമ്പിനെ പിടികൂടി. അടുത്തത് കിണറ്റിനടിവശം ഇരുന്ന പാമ്പിനെയും പിടികൂടി. തുടർന്ന് മുട്ടയ്ക്കായുള്ള തിരിച്ചിൽ. കരിയിലക്കടിയിൽ 11 മുട്ടകൾ. സാധാരണ ഈ പാമ്പുകൾ പതിനഞ്ച് മുട്ടകൾ വരെ ഇടാറുണ്ട്. പിടികൂടിയ പാമ്പുകളെ തൊടിയിൽ വച്ചതിനുശേഷം പതിനൊന്ന് മുട്ടകളെയും വാവ പോക്കറ്റിലാക്കി.
പാമ്പുകൾ ഇഴഞ്ഞ് കിണറ്റിന്റെ മുകൾ വശത്തേക്ക് വരുന്നത് അവിടെ കൂടി നിന്നവർക്ക് പുതിയൊരു കാഴ്ചയായിരുന്നു. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവനന്തപുരം ജില്ലയിലെ പേയാട്, ചന്തമുക്കിനടുത്തുള്ള ഒരു വീട്ടിലെ കിണറിന്റെ തൊടിയിൽ ഇരുന്ന മൂർഖന്‍ പാമ്പിനെ പിടികൂടാനാണ് എത്തിയത്. കാണുക സ്‌നേക്ക് മാസ്റ്റ്റിന്റെ ഈ എപ്പിസോഡ്.