ദൈവത്തിന്റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്‌റ്റ് ചെയ്യുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തി. കേരളത്തിൽ ഏത് ദൈവത്തിന്റെയും പേര് ആർക്കും ഉച്ചത്തിൽ പറയാം, ആരും പിടിച്ച് പൊലീസിൽ ഏൽപ്പിക്കില്ല. എന്നാൽ ഭക്തരുടെ തലയിൽ തേങ്ങ എറിയാൻ ശ്രമിച്ചാൽ ആരായാലും പിടിച്ച് അകത്തിടും, അതാണ് കേരളമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ
പ്രിയ നരേന്ദ്ര ദാമോദർ ദാസ് മോദീജീ...
ഇവിടെ അതായത് കേരളത്തിൽ നാരായണഗുരുദേവനും,സഹോദരനയ്യപ്പനും,അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റഅഗ്നിസമാനന്മാരായ ഗുരുക്കന്മാർ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്.
ഇവിടെ കേരളത്തിൽ ഏതുദൈവത്തിന്റേയും നാമം ആർക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേൽപ്പിക്കില്ല.
ഭക്തരുടെ തലയിൽ നാളികേരം എറിയാൻ ശ്രമിച്ചാൽ അത് ആരായാലും പിടിച്ച് അകത്തിടും.
അതാണ് സാറെ കേരളം.
ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല. ഇവിടെ വർഗീയത വീഴും വികസനം വാഴും. ഷിബൂഡാ...