-nitin-gadkari-modi

മുംബയ്: അടുത്ത പ്രധാനമന്ത്രിയാവാൻ നരേന്ദ്രമോദിയേക്കാൾ മികച്ചത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണെന്ന് ബോളിവുഡ് സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. 120 കോടി ജനങ്ങളുള്ള രാജ്യത്ത് മോദിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ ജനങ്ങൾക്ക് സാധിക്കാത്തതെന്താണെന്ന ഒരു ട്വീറ്റിന് മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം. 'ബി.ജെ.പിക്ക് മോദിയെക്കാൾ ഉപരി തിരഞ്ഞെടുക്കാനാകുന്നയാൾ ഗഡ്കരിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് നിങ്ങൾക്ക് തുടച്ച് മാറ്റാൻ കഴിയാത്ത ഒരു കാര്യം അഴിമതിയാണ്. എന്നാൽ,​ യദാർത്ഥത്തിൽ വർ​ഗീയതയും വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയവുമാണ് നിങ്ങൾ തുടച്ച് മാറ്റേണ്ടത്'-കശ്യപ് ട്വീറ്റ് ചെയ്‌തു.

രാഷ്ട്രീയത്തിൽ നിന്ന് വിദ്വേഷം നീക്കാനുള്ള ഏക മാർ​ഗം സഖ്യ സർക്കാറിനെ തിരഞ്ഞെടുക്കുക എന്നതാണ്. ജനങ്ങൾ മോദിക്ക് വോട്ട് ചെയ്യാതിരിക്കുകയും മണ്ഡലത്തിലെ ഏറ്റവും വിശ്വസ്‌തനായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദിയുടെ ചൗക്കിദാർ ക്യാമ്പയിനിനെയും അനുരാ​ഗ് കശ്യപ് രൂക്ഷമായി വിമർശിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടത് ഒരു പ്രധാനമന്ത്രിയെ ആണെന്നും അല്ലാതെ കാവൽക്കാരനെയല്ലെന്നും കശ്യപ് പറഞ്ഞു.

I will tell you a far greater option to Modi within the BJP is Gadkari . One thing you can’t take out of indian politics is corruption. They all are the same. But what you definitely can take out is communalism, the politics of hate and fear. https://t.co/7HaQYXpHTB

— Anurag Kashyap (@anuragkashyap72) April 13, 2019