1. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിശനെ ആക്രമിക്കും എന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകം
2. ശബരിമലയിലേക്ക് അക്രമികള്‍ എത്തിയത് പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസുകളോടെ. അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് എന്ന പ്രസ്താവന അടിസ്ഥാനരഹിതം. പൊലീസ് അറസ്റ്റ് ചെയ്തത് അക്രമികളെ മാത്രം. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടും. ശബരിമലയിലും പരിസരത്തും 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത് കേന്ദ്രസര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി
3. കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ക്വട്ടേഷന്‍ സംഘത്തിന് തോക്ക് എത്തിച്ച് കൊടുത്തത് രവി പൂജാരിയുടെ സംഘത്തില്‍ ഉള്ളവര്‍. വെടിയുതിര്‍ത്തവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു എന്നും കണ്ടെത്തല്‍. സംഘം ഏഴ് തവണ വെടിവെയ്പ്പിന് ആയി പരിശീലനം നടത്തി.
4. അതേസമയം, വെടിവെയ്പ് കേസിലെ പ്രതികള്‍ തങ്ങിയത് അമേരിക്കയില്‍ എന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തോക്കുകള്‍ കണ്ടെടുത്തത്, അറസ്റ്റിലായ ബിലാലിന്റെ കയ്യില്‍ നിന്ന്. വൈരാഗ്യം ഉണ്ടായിരുന്ന യുവാവിനെയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തി. രണ്ട് തവണ ആയിരുന്നു പാര്‍ലറിലേക്ക് പ്രതികള്‍ വെടിവെയ്പ്പ് നടത്തിയത്.
5. തിരുവനന്തപുരം മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേരാന്‍ ഇരിക്കെ സംസ്ഥാനത്തെ പ്രചാരണത്തില്‍ പാളിച്ച ഇല്ല എന്ന് കെ.സി വേണുഗോപാല്‍. തിരുവനന്തപുരം കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള മണ്ഡലം. ശശി തരൂര്‍ പരാതി നല്‍കിയതായി അറിയില്ല. തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെ കൂടി നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍ എന്നും കെ.സി
6. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ നേതൃത്വത്തില്‍ രാവിലെ കെ.പി.സി.സി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കള്‍ പങ്കെടുക്കും. ഓരോ മണ്ഡലങ്ങളിലെയും പ്രവര്‍ത്തനം പ്രത്യേകം പരിശോധിക്കും. വീഴ്ചകള്‍ പരിഹരിക്കാനുള്ള നിര്‍ദേശവും ഉണ്ടാവും. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഹൈകമാന്‍ഡ് നല്‍കിയ നാന പട്ടോളെയും അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് എത്തും
7. മുകുള്‍ വാസ്നികിന്റെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേരും. എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സാധ്യമാകുന്ന നേതാക്കളോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഇന്ന് നടക്കുന്ന യോഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം പുറമേ നല്‍കേണ്ടത് ഇല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പരാതികള്‍ ഉയര്‍ന്ന മണ്ഡലങ്ങളില്‍ പുതിയ മേല്‍നോട്ടം ചുമതല നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കിലായെന്ന വിലയിരുത്തലിലാണ് നേതൃത്വം.
8. വേനല്‍ ചൂടില്‍ പൊള്ളി കേരളം. വരും ദിവസങ്ങളില്‍ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ഉള്ളതിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കും. സൂര്യതാപ സാധ്യത കണക്കില്‍ എടുത്ത് അതി ജാഗ്രതാ നിര്‍ദേശം തുടരുന്നു. വേനല്‍ മഴ കിട്ടേണ്ട ഈ സമയത്ത് ഒറ്റപ്പെട്ട് ചില ഇടങ്ങളില്‍ മഴ പെയ്തത് ഒഴികെ കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല.
9. അതേസമയം, ജൂണില്‍ തുടങ്ങേണ്ട മഴക്കാലത്തെ കുറിച്ചും ആശങ്ക ഉണ്ട്. നമ്മുടെ മഴയുടെ ലഭ്യത എല്‍നിനോയെ അടിസ്ഥാനമാക്കി ആണ് എന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഉള്ള മണ്‍സൂണ്‍ കാലയളവില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 89 സെന്റീമീറ്റര്‍ മഴ. ഇതില്‍ 10 ശതമാനം കുറവാണ് മഴ എങ്കില്‍ അത് വിലയിരുത്തുന്നത് വരള്‍ച്ചയെയാണ്.
10. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗിന് ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കെ അവസാനവട്ട പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍. ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനാല്‍ ബംഗാളില്‍ ഇന്ന് നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ റാലി റദ്ദാക്കി. 18 പേരുടെ സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്തിറക്കി കോണ്‍ഗ്രസ്
11. ഏപ്രില്‍ 18നാണ് രണ്ടാം ഘട്ട പോളിംഗ്. 97 ലോക്സഭാ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകും. കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രചാരണങ്ങള്‍. ഇന്ന് ബംഗാളിലെ സിലിഗുരിയിലായിരുന്നു രാഹുല്‍ ഗാന്ധി റാലി നിശ്ചയിച്ചിരുന്നത്. എന്നാല്‍പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റാലി ഉപേക്ഷിച്ചു
12. ഉത്തര്‍പ്രദേശിലെ 9, ഹരിയാനയിലെ 6, മധ്യപ്രദേശിലെ 3 ഉം സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കുമാരി സെല്‍ ഹരിയാനയിലെ അംബാലയിലും, ദീപേന്ദര്‍ സിംഗ് ഹൂഡ റോഹ്തകിലും ജനവിധി തേടും. ഇ.വി.എം സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും.