ഷൂട്ടിംഗ് വേളയിലെ രസകരമായ വാർത്തകളും കാഴ്ചകളുമെല്ലാം പ്രേക്ഷകർക്ക് എന്നും കൗതുകമാണ്. സോഷ്യൽ മീഡിയയിൽ താരങ്ങൾ സജീവമായതോടെ ഇത്തരത്തിലുള്ള പല വിശേഷങ്ങളും താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്.
പ്രത്യേക ആകൃതിയിൽ അടുക്കി വച്ചിരിക്കുന്ന ചെറിയ ചതുരക്കട്ടകൾക്കിടയിൽ നിന്ന് ഒരു കഷ്ണം ഇളക്കിയെടുക്കാൻ ശ്രമിക്കുന്ന ടൊവിനോയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മറ്റ് ചതുരക്കട്ടകൾ ഇളകാതെ സൂക്ഷ്മതയോടെ അതിൽ നിന്ന് ഒരു ചതുരക്കട്ട മാത്രം ഇളക്കിയെടുത്ത് വിജയിയെ പോലെ ആഹ്ലാദിക്കുന്ന താരത്തിന്റെ സന്തോഷം പൊടുന്നനെ ഇല്ലാതാക്കി കൊണ്ട് എല്ലാം തകർന്നു വീഴുന്നതും വീഡിയോയിൽ കാണാം. സന്തോഷത്തിൽ നിന്ന് പെട്ടെന്ന് തന്നെ ദു:ഖത്തിലേക്ക് പോകുന്ന ടൊവിനോയെയാണ് വീഡിയോയിൽ കാണാനാവുന്നത്.
സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം എന്ന തലക്കെട്ടോടെയാണ് താരം തന്റെ പ്രൊഫൈലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ വീഡിയോ. ഇതിനോടകം നിരവധി പേരാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. വീഡിയോയ്ക്ക് പറ്റിയ ഉഗ്രൻ ക്യാപ്ഷനാണെന്നായിരുന്നു പല ആരാധകരുടെയും അഭിപ്രായം.
വീഡിയോ കാണാം...
താരത്തിന്റേതായി ചെറുതും വലുതുമായി നിരവധി ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. മാസ് കഥാപാത്രമായും മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ആയും എത്തുന്ന കൽക്കിയുടെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറാണ് താരത്തിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം.