എറണാകുളം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥിക്കാനെത്തുന്ന പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം."അവർ ഇത്തവണയും വരും. ഗുജറാത്ത്, ഭ്രൂണം, ശൂലം, ഗർഭിണി, പശു, ചാണകം, ബീഫ് തുടങ്ങിയ നട്ടാൽ മുളക്കാത്ത നുണകളുമായി നിങ്ങളെ തേടിവരും അവരുടെ ഉദ്ദേശ്യം വ്യക്തമാണ്-"-എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരാണവർ?
▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸
അവർ ഇത്തവണയും വരും.
ഗുജറാത്ത്, ഭ്രൂണം, ശൂലം, ഗർഭിണി, പശു, ചാണകം, ബീഫ് തുടങ്ങിയ നട്ടാൽ മുളക്കാത്ത നുണകളുമായി നിങ്ങളെ തേടിവരും.
അവരുടെ ഉദ്ദേശ്യം വ്യക്തമാണ്.
നിങ്ങളെ ഭയപ്പെടുത്തണം, നിങ്ങളെ അവരുടെ വോട്ട് ബാങ്ക് ആക്കണം, അവരുടെ കാര്യം നേടണം. ഒരമ്മപെറ്റ മക്കളെപ്പോലെ ഒന്നായി നിൽക്കേണ്ട നമ്മളെയാണ് അവരുടെ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി തമ്മിലടിപ്പിക്കുന്നത്. അവരാരെന്ന് മലയാളിക്ക് നന്നായറിയാം, പക്ഷെ തുറന്ന് പറയാൻ ഭയമാണ്. ആ ഭയമാണ് അവർ പറയുന്നതെന്തും തലകുലുക്കി സമ്മതിക്കാൻ മലയാളിയെ നിർബന്ധിതരാക്കുന്നത്. പക്ഷെ നമുക്ക് സത്യം പറയാതിരിക്കാനാവില്ല, ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്ദമുയർത്താതിരിക്കാനാവില്ല നമുക്ക് തുറന്ന് പറഞ്ഞേ കഴിയൂ, അവരാണ് യഥാർത്ഥ വർഗ്ഗീയവാദികൾ, ഞങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന രാക്ഷസ്സക്കുറുക്കന്മാർ ▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸ പിതാവേ, അവരോടു ക്ഷമിക്കരുതേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ നന്നായി അറിയുന്നുണ്ട്. ▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸▸