snake-master

രാവിലെ തന്നെ വാവയ്ക്ക് നിരവധി കാളുകൾ വന്നുകൊണ്ടിരുന്നു. ചൂട് കൂടിയതിനാൽ പാമ്പുകൾ കൂടുതലും കിണറിനകത്താണ്. വിളിക്കുന്ന കാളുകൾ എല്ലാം കിണറിനകത്ത് പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ്. ഒരു കിണറിനകത്ത് നിന്ന് പാമ്പിനെ പിടികൂടുന്നതിനിടയിൽ തിരുവനന്തപുരം പോത്തൻകോട്, മഞ്ഞമല എന്ന സ്ഥലത്ത് നിന്ന് ഒരു കോൾ. ഒരു മൂർഖൻ പാമ്പിനെ പൂച്ച ഓടിച്ച് മാളത്തിൽ കയറ്റി എന്ന് പറഞ്ഞാണ് വിളിച്ചത്.

അത് മാത്രമല്ല സുഖമില്ലാത്ത കുട്ടിയുള്ള വീടാണ്. ആ കുഞ്ഞ് കളിക്കുന്ന സ്ഥലത്താണ് പാമ്പിനെ ആദ്യം കണ്ടത്. അതിനാൽ വാവ ഒന്ന് വേഗം വരണം. തുടർന്ന് സ്ഥലത്ത് എത്തിയ വാവ കാണുന്നത് അവിടെ നിന്നവർ മാളത്തിൽ തീയിട്ട് പുകച്ചിരിക്കുന്നു. എന്നിട്ടും കിട്ടാത്തതിനാലാണ് വാവയെ വിളിച്ചത്.

മാളം കണ്ട ഭാഗത്തെ മണ്ണ് നല്ല ഉറച്ചതാണ്. അതിനാൽ വെള്ളം ഒഴിച്ച് നനച്ചതിനുശേഷം മാളം വെട്ടാനാരംഭിച്ചു. കുറച്ച് നേരത്തെ ശ്രമഫലമായി പാമ്പിനെ പിടികൂടി. ആ കുഞ്ഞിന്റെ പേടിയും മാറ്റിയാണ് വാവ അവിടെ നിന്ന് മടങ്ങിയത്. തുടർന്ന് പത്തനംതിട്ട ജില്ലയിലെ മലിയപ്പാറ എന്ന സ്ഥലത്ത് ഒരു കിണറ്റിനകത്ത് ഉഗ്രൻ ഒരു മൂർഖൻ ചേരയെ വിഴുങ്ങി കിടക്കുന്നു. മുട്ടയിടാറായ പാമ്പാണ്. അതിനെ പിടികൂടാനായി കിണറ്റിലിറങ്ങി. ഉടൻ തന്നെ പത്തി വിടർത്തി വാവയ്ക്ക് നേരെ ചീറ്റാൻ തുടങ്ങി. കാണുക. സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.