നാണു ആശാൻ പഠിപ്പിക്കുന്നിടത്ത് കാളി കൗതുകത്തോടെ എത്തുന്നു. പക്ഷേ നാണു ശ്രദ്ധിക്കുന്നില്ല. നാണുവിന്റെ മനസ് നിറയെ ഭക്തിയും അറിവും അക്ഷരങ്ങളും മാത്രം. വിവാഹം കഴിയുമ്പോൾ എല്ലാം ശരിയാകും. അങ്ങനെയാണല്ലോ സാധാരണ സംഭവിക്കുന്നതും. ആ പ്രതീക്ഷയാണ് കാളിക്കും.