നാണു ആശാന്റെ സഹോദരന്മാർ പുടവ കൊടുത്ത് കാളിയെ സ്വീകരിക്കുന്നു. വിവാഹത്തിന് നാണു എത്താത്തത് എല്ലാവരും ശ്രദ്ധിക്കുന്നു. യാത്രയിലാണെന്ന് ബന്ധുക്കൾ പറയുന്നു. നാണു വരാതിരിക്കുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. കാളിയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അവർക്ക് നിശ്ചയമില്ല. ഊരു ചുറ്റൽ കഴിഞ്ഞ് നാണു വൈകാതെ എത്തുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.