തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും എതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. മാറാട് കലാപവും നിലയ്ക്കൽ സമരവും ഓർമ്മിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ കുമ്മനം ഹൈന്ദവ ധ്രുവീകരത്തിന്റെ ആളാണെന്നും കുറ്റപ്പെടുത്തി.
മുസ്ലീങ്ങൾക്കെതിരെ ശ്രീധരൻ പിള്ള നടത്തിയ പ്രസ്താവന വർഗീയ ധ്രുവീകരണത്തിനാണ്, ശ്രീധരൻ പിള്ള മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശശി തരൂരിന്റെ വിജയത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. താഴേതട്ടിൽ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്നും. എല്ലാ കാലത്തും എ.ഐ.സി.സി നിരീക്ഷകരെ നിയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.