-well

പട്ടാമ്പി: കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. പാലക്കാട് കൊപ്പത്താണ് സംഭവം. മയിലാട്ടുകുന്ന് സുരേന്ദ്രൻ, കരിമ്പനക്കൽ സുരേഷ് എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിന്റെ വീട്ടുവളപ്പിലെ വെള്ളമില്ലാത്ത കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതനായി കിണറ്റിൽ വീണു. സുരേഷിനെ രക്ഷിക്കനാണ് അയൽവാസികളായ സുരേന്ദ്രനും, കൃഷ്ണൻകുട്ടിയും കിണറ്റിലിറങ്ങിയത്. ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും, സുരേന്ദ്രനും മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ കൃഷ്ണൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.