narendra-modi

ബംഗലൂരു: തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിയുടെ പ്രചരണ വേദികളിലേക്ക് വിശ്രമമില്ലാതെ സഞ്ചരിക്കുകയാണ് നരേന്ദ്ര മോദി. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ റാലികളിൽ ഉയർന്ന കെട്ടിടങ്ങൾക്കും മരങ്ങളുടെ മുകളിലും കയറി മോദിയെ ഒരു നോക്ക് കാണാനായി പ്രവർത്തകർ എന്ത് സാഹസത്തിനും മുതിരാറുണ്ട്. കഴിഞ്ഞ ദിവസം കർണാടകയിൽ മോദി പ്രചാരണത്തിനെത്തിയപ്പോഴും അവേശം മൂത്ത് പ്രവർത്തകർ മരത്തിന് മുകളിൽ കയറിയിരുന്നു. പതിനായിരങ്ങളെ സാക്ഷിയാക്കി തന്റെ പ്രംസംഗത്തിൽ കത്തികയറുമ്പോഴാണ് അപകടകരമായ രീതിയിൽ പ്രവർത്തകർ മരത്തിന് മുകളിൽ നിലയുറച്ചിരിക്കുന്നത് മോദി കണ്ടത്.

ഉടൻതന്നെ അവരോട് താഴെ ഇറങ്ങാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. മരത്തിന്റെ ചെറിയ കൊമ്പുകളിൽ കൂട്ടമായി ആളുകൾ കയറിയിരിക്കുന്നത് അപകടകരമാണെന്നും എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അത് ഏവർക്കും വേദനയാവുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രവർത്തകർ മരത്തിൽ നിന്നും താഴെ ഇറങ്ങിയതിന് ശേഷം മോദി പ്രസംഗം തുടരുകയായിരുന്നു.