temple

തിരുവനന്തപുരം: അമ്പലപ്പുഴ ക്ഷേത്രത്തിൽ നടന്ന പന്ത്രണ്ട് കളഭം ചടങ്ങിലേക്ക് സ്ഥലം എം.എൽ.എയായ മന്ത്രി ജി.സുധാകരനെ ക്ഷണിക്കാത്തതിൽ ക്ഷേത്രോപദേശക സമിതിക്കെതിരെ പ്രതികാര നടപടി. ദേവസ്വം കമ്മീഷണർക്ക് മുൻപാകെ ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ക്ഷേത്രോപദേശക സമിതി സെക്രട്ടറിക്ക് അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ മെമ്മോ നൽകിയിരിക്കുകയാണ്. മെമ്മോയുടെ പകർപ്പ് നിരവധി ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ദേവസ്വം ബോർഡിനെകൊണ്ട് മുൻ ക്ഷേത്രോപദേശക സമിതിയെ ഭീഷണിപ്പെടുത്താനാണ് മന്ത്രിയുടെ ശ്രമമെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.

notice