ഏറ്റവും മികച്ച ഭക്ഷ്യയെണ്ണയായി പരിഗണിക്കപ്പെടുന്നു ഒലിവെണ്ണ. ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ച ശേഷിയുണ്ടിതിന്. സാലഡുകളിൽ ചേർത്തും മറ്റ് പാചക എണ്ണകൾക്ക് പകരവും ഉപയോഗിക്കാം. ഒലീവ് ഓയിലിൽ വൈറ്റമിൻ ഇ, ആന്റിഓക്സിഡന്റുകൾ എന്നിവയും ധാരാളമുണ്ട്. ഒമേഗ - 3, ഒമേഗ - 6, ഒമേഗ - 9 വിഭാഗത്തിൽ പെടുന്ന ഫാറ്റി ആസിഡുകളാലും സമ്പന്നം.
ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് ഒമേഗ - 9 വിഭാഗത്തിലെ ഒലേയിക് ആസിഡാണ്. ഹൃദ്രോഗം, രക്തക്കുഴലുകളിലെ കൊഴുപ്പടിയൽ എന്നിവ തടയാൻ അത്യുത്തമമാണിത്. ഒമേഗ 3 ആസിഡ് ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നു ഒമേഗ -6 കോശഭിത്തികളെ സംരക്ഷിക്കുന്നു. കൊളസ്ട്രോൾ വരുത്തുന്നില്ല എന്നതാണ് ഒലിവ് ഓയിലിന്റെ മികച്ച ഗുണം. ഇതിലുള്ള കൊഴുപ്പ് ആരോഗ്യകരമാണ്. രക്തധമനികളിൽ തടസം വരുത്താതെ കൊളസ്ട്രോളിനെ പ്രതിരോധിക്കാൻ ഒലിവ് ഓയിൽ സഹായിക്കും. അർബുദം തടയാനും കഴിവുണ്ട്.