ioc

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കേരള മേധാവിയായി ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ ചുമതലയേറ്റു. സംസ്ഥാനത്തെ പെട്രോളിയം കമ്പനികളുടെ കോ-ഓർഡിനേറ്റർ പദവിയും അദ്ദേഹം വഹിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗുജറാത്ത് പെട്രോൾ-ഡീസൽ റീട്ടെയിൽ വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു വി.സി. അശോകൻ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ, ശ്രീലങ്കയിലെ ഉപവിഭാഗമായ ലങ്ക-ഐ.ഒ.സിയുടെ അന്താരാഷ്‌ട്ര വിപണന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പെട്രോളിയം രംഗത്ത് 26 വർഷത്തെ പരിചയസമ്പത്തുള്ള അശോകൻ, ആർ.ഇ.സി തിരുച്ചിറപ്പള്ളിയിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കർണാടക, കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സാമൂഹിക-സാമ്പത്തിക മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.