1. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്ചകളില്‍ എ.ഐ.സി.സി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് നിരീക്ഷകന്‍ നാന പടോള. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നും പ്രതികരണം. 2. മണ്ഡലത്തില്‍ നേതാക്കള്‍ വേണ്ടവിധം പ്രചരണത്തിന് ഇറങ്ങുന്നില്ലെന്ന് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്ന് ആയിരുന്നു റിപ്പോര്‍ട്ട്. എ.ഐ.സി.സി നിരീക്ഷകനെ നിയോഗിച്ചതിന് ഇതിന് പിന്നാലെ. അതിനിടെ, ശശി തരൂരിനായി തിരുവനന്തപുരത്ത് പ്രചരണം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗം. ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. ഏകോപനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശം. 3. പ്രചാരണത്തില്‍ പാളിച്ച ഇല്ല എന്ന് കെ.സി വേണുഗോപാല്‍. തിരുവനന്തപുരം കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള മണ്ഡലം. ശശി തരൂര്‍ പരാതി നല്‍കിയതായി അറിയില്ല. തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെ കൂടി നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍ എന്നും കെ.സി. മുകുള്‍ വാസ്നികിന്റെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേരും. പരാതികള്‍ ഉയര്‍ന്ന മണ്ഡലങ്ങളില്‍ പുതിയ മേല്‍നോട്ടം ചുമതല നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കിലായെന്ന വിലയിരുത്തലിലാണ് നേതൃത്വം. 4. കുമ്മനം രാജശേഖരന്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആളെന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കുമ്മനം. താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം എന്തെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം എന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. വര്‍ഗീയതയെ ഇളക്കിവിട്ട് പ്രചരണം നടത്തുന്നത് കോണ്‍ഗ്രസാണ്. വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാനുള്ള വിലാപമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നും പ്രതികരണം.
5. ശുദ്ധ രാഷ്ട്രീയക്കാരന്‍ അല്ല കുമ്മനം എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. മാറാടും നിലയ്ക്കലിലും ഇത് തെളിയിച്ചത് എന്നും മുല്ലപ്പള്ളി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കും മുല്ലപ്പള്ളിയുടെ വിമര്‍ശനം. മുസ്ലീംങ്ങള്‍ക്ക് എതിരെ ഉള്ള ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന് എന്നും മുല്ലപ്പള്ളി 6. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കും എന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകം. പ്രതികരണം, കൊല്ലത്ത് കെ.എന്‍ ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ. 7. ശബരിമലയിലേക്ക് അക്രമികള്‍ എത്തിയത് പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസുകളോടെ. അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് എന്ന പ്രസ്താവന അടിസ്ഥാനരഹിതം. പൊലീസ് അറസ്റ്റ് ചെയ്തത് അക്രമികളെ മാത്രം. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടും. ശബരിമലയിലും പരിസരത്തും 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത് കേന്ദ്രസര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി. 8. കേരളത്തില്‍ എത്തിയ മോദി പറഞ്ഞത് വിശ്വാസികള്‍, വിശ്വാസം എന്ന് . എന്നാല്‍ തമിഴ്നാട്ടില്‍ ചെന്ന് ശബരിമലയുടെ പേരില്‍ പറഞ്ഞത് പച്ചക്കള്ള എന്നും മുഖ്യന്റെ ആരോപണം. അതേസമയം, ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരെല്ലാം സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെ വോട്ട് ചെയ്യണം എന്നായിരുന്നു മോദി പറയേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രിയുടെ പരിഹാസം. ഇപ്പോള്‍ അമിത് ഷാ തള്ളിപ്പറഞ്ഞ മുസ്ലീം ലീഗുമായി പണ്ട് കോ-ലി-ബി സഖ്യം ഉണ്ടാക്കിയത് മറക്കരുത്. സംസ്ഥാനത്ത് ഇപ്പോഴും കോണ്‍ഗ്രസും ബി.ജ.പിയും അവിശുദ്ധ കൂട്ട്‌കെട്ട് നിലനില്‍ക്കുന്നുണ്ട്. 2004 ല്‍ കിട്ടിയത് പോലെ ഇത്തവണയും ഇടതു പക്ഷത്തിന് മികച്ച നേട്ടം ഉണ്ടാക്കാന്‍ ആകും എന്നും മുഖ്യമന്ത്രിയുടെ കൂട്ടിച്ചേര്‍ക്കല്‍. 9. അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഹര്‍ജികളിലെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്തതിന് എതിരെ സുപ്രീംകോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കും. തീരുമാനം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ 10. വോട്ടിംഗ് യന്ത്രത്തില്‍ വിവപാറ്റ് കാണിക്കേണ്ടത് 7 സെക്കന്റ് സമയത്തേക്കാണ്. എന്നാല്‍ ഇത് പലയിടത്തും മൂന്ന് സെക്കന്റില്‍ താഴെയാണ് കാണിക്കുന്നത്. വിവപാറ്റ് എണ്ണാന്‍ ആറ് ദിവസം എടുക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പു വരുത്തണം എന്ന് ചന്ദ്രബാബു നായിഡു. എന്താണ് നടക്കുന്നച് എന്ന് സുപ്രീംകോടതിയ്ക്ക് അറിയില്ല എന്ന് അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു 11. വേനല്‍ ചൂടില്‍ പൊള്ളി കേരളം. വരും ദിവസങ്ങളില്‍ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ഉള്ളതിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കും. സൂര്യതാപ സാധ്യത കണക്കില്‍ എടുത്ത് അതി ജാഗ്രതാ നിര്‍ദേശം തുടരുന്നു. വേനല്‍ മഴ കിട്ടേണ്ട ഈ സമയത്ത് ഒറ്റപ്പെട്ട് ചില ഇടങ്ങളില്‍ മഴ പെയ്തത് ഒഴികെ കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല. 12. അതേസമയം, ജൂണില്‍ തുടങ്ങേണ്ട മഴക്കാലത്തെ കുറിച്ചും ആശങ്ക ഉണ്ട്. നമ്മുടെ മഴയുടെ ലഭ്യത എല്‍നിനോയെ അടിസ്ഥാനമാക്കി ആണ് എന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഉള്ള മണ്‍സൂണ്‍ കാലയളവില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 89 സെന്റീമീറ്റര്‍ മഴ. ഇതില്‍ 10 ശതമാനം കുറവാണ് മഴ എങ്കില്‍ അത് വിലയിരുത്തുന്നത് വരള്‍ച്ചയെയാണ്.
|