jail

ഇസ്ലാമാബാദ്: പാക് ജയിലിൽ തടവിലായിരുന്ന 100 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെക്കൂടി വിട്ടയച്ചു. ഇവരെ ഇന്ന് വാഗാ അതിർത്തിയിൽവച്ച് ഇന്ത്യയ്ക്ക് കൈമാറും. 360 ഇന്ത്യൻ തടവുകാരെ വിട്ടയ്ക്കുന്നതിന്റെ ഭാഗമായാണ് രണ്ടാംഘട്ടത്തിൽ 100 പേരെക്കൂടി വിട്ടയച്ചത്. നാലുതവണകളായി 360 പേരെയാണ് വിട്ടയയ്ക്കുന്നത്. ഇക്കഴിഞ്ഞ ഏഴിന് ആദ്യഘട്ടമായി 100 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു. അടുത്ത 100പേരെ ഈ മാസം 22 നും അവസാന 60പേരെ 29നും വിട്ടയയ്ക്കും.