സിൽച്ചാർ (അസം): ഭരണഘടനയെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സിൽച്ചാറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറ പാകിയ ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനമാണിന്ന്. ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ രാഷ്ട്രീയ നേതാക്കളുടെയും കടമയാണെന്നും ഭർമഘടനയെ ഇല്ലാതാകാകനാണ് ചിലർ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മറ്റുമതവിശ്വാസങ്ങളെ മാനിക്കുന്നില്ല. അത് തന്നെയാണ് ഭരണഘടനയുടെ കാര്യത്തിലും സംഭവിക്കുകയെന്ന് പ്രിയങ്ക ആരോപിച്ചു.