kaapan-movie

തമിഴ് താരം സൂര്യയും മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസർ പുറത്തിറങ്ങി. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയെന്ന കഥാപാത്രമായി മോഹൻലാൽ ടീസറിൽ തിളങ്ങി നിൽക്കുന്നു. ഒരു മിനുട്ട് മുപ്പത് സെക്കൻ് ദെെർഘ്യമുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ജില്ലക്ക് ശേഷം മോഹൻ ലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാൻ. ആർമി കമാൻഡോയായാണ് സൂര്യ ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനിൽ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രമായി എത്തുന്നു. ചിത്രത്തിൽ സയേഷയാണ് നായിക. കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്.