തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് ശേഷം പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിരിച്ച് വരില്ലെന്ന് വ്യക്തമാക്കി സർവെ ഫലം. മലയാളത്തിലെ ഒരു സ്വകാര്യ ചാനൽ നടത്തിയ സർവെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവെയിൽ പങ്കെടുത്ത 61ശതമാനം പേരും പ്രധാനമന്ത്രിയായി മോദി തിരിച്ച് വരില്ലെന്ന് പറയുന്നു. മോദി പ്രധാമന്ത്രിയായി രണ്ടാമതും ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടവർ 25 ശതമാനം ആളുകളും അറിയില്ലെന്ന് അഭിപ്രായപ്പെട്ടവർ 14 ശതമാനം ആൾക്കാരുമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത സർവെയാണിത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവർ സർവെയിൽ പങ്കെടുത്തിട്ടുണ്ട്. ഓരോ മണ്ഡലത്തിൽ നിന്നുള്ള വോട്ടർമാരെ നേരിൽ കണ്ടാണ് സർവെ ഫലം തയ്യാറാക്കിയിട്ടുള്ളതെന്നതും ഇതിന്റെ പ്രത്യകതയാണ്.