തിരുവനന്തപുരം : സ്വാമി ചിദാനന്ദപുരിയെ ആർ.എസ്.എസുകാരൻ എന്നുവിളിച്ചെങ്കിൽ അത് ആർ.എസ്.എസിനുള്ള അംഗീകാരമാണെന്ന് ആർ.എസ്.എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി.
ഹിന്ദു ധർമ്മ സംരക്ഷണത്തിനായി നില കൊള്ളുന്ന സ്വാമി ആർ.എസ്.എസിന് അഭിമാനമാണ്. ഒരു പക്ഷെ ഇനി ചിദാനന്ദ പുരി സ്വാമിക്കെതിരെയും കള്ളക്കേസുകൾ സർക്കാർ ചുമത്തിയേക്കുമെന്നും തില്ലങ്കേരി പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങളെ തകർത്തിട്ട് അത് ചർച്ച ചെയ്യരുത് എന്ന് പറയുന്നതിന്റെ പിന്നിൽ എന്താണെന്നു ചിന്തിക്കണം.ശബരിമലയിൽ എത്തിച്ച ആക്ടിവിസ്റ്റുകളായ രഹന ഫാത്തിമയും ബിന്ദുവും കനക ദുർഗ്ഗയും ഒക്കെ എന്ത് കൊണ്ട് തിരഞ്ഞെടുപ്പു പ്രചാരണത്തിന് കൊണ്ട് വരുന്നില്ലെന്നും തില്ലങ്കേരി ചോദിച്ചു.
.
മുഖ്യമന്ത്രി പിണറായി വിജയനും,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ചിദാനന്ദപുരി സന്യാസിയല്ല എന്ന പരാമർശം നടത്തിയത്. ഒപ്പം അദ്ദേഹം ആർ.എസ്.എസുകാരനാണെന്നും പറഞ്ഞിരുന്നു.