ss

അരുവിക്കര: കാച്ചാണിക്കു സമീപം മുക്കോലയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ആട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആട്ടോ ഡ്രൈവർ വഴയില ക്രൈസ്റ്റ് നഗർ തെറ്റിക്കുഴി വീട്ടിൽ ജി.സജി (43) യുടെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച രാത്രി 7.30-നാണ് അപകടം നടന്നത്. കാച്ചാണിയിൽ നിന്ന് വട്ടിയൂർക്കാവ് ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന യമഹാ ബൈക്ക് സജി ഓടിച്ചിരുന്ന ആട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സജി ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കരകുളം സർവീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സജി സി.പി.എം. ക്രൈസ്റ്റ് നഗർ ബ്രാഞ്ച് അംഗമാണ്. ഭാര്യ: വിനിത. മക്കൾ: സജിത്ത്, വീണ.