murder

ഹൈദരാബാദ്: സോഫ്ട്‌വെയർ എൻജിനീയറായ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ചു. യുവതിയുടെ കാമുകനും മെക്കാനിക്കൽ എൻജിനീയറുമായ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ മേട്ചലിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ 25കാരിയാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് യുവതിയുടെ മൃതദേഹം അഴുക്കുചാലിൽനിന്ന് പൊലീസ് കണ്ടെടുത്തത്. വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ശക്തമായപ്പോൾ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മാർച്ച് നാലിനാണ് യുവതിയെ കാണാതാകുന്നത്.